Sorry, you need to enable JavaScript to visit this website.

കോവിഡ്; കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്

തിരുവനന്തപുരം- കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ തിരുവനന്തപുരം മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 266 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 261 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 121 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 93 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 81 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 76 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 68 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 42 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 31 പേർക്കും, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ നിന്നുള്ള 19 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 3ന് മരണമടഞ്ഞ കാസർഗോഡ് ഹരിപുരം സ്വദേശി ഷംസുദീൻ (53), ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം മരിയപുരം സ്വദേശി കനകരാജ് (50), ആഗസ്റ്റ് 9 ന് മരണമടഞ്ഞ എറണാകുളം അയ്യംപുഴ സ്വദേശിനി മറിയംകുട്ടി (77), ജൂലൈ 31ന് മരണമടഞ്ഞ ഇടുക്കി സ്വദേശി അജിതൻ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പൻ (89), ആഗസ്റ്റ് 2 ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശി ആദം കുഞ്ഞി (65) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 126 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1068 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 45 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 255 പേർക്കും, മലപ്പുറം ജില്ലയിലെ 234 പേർക്കും, എറണാകുളം ജില്ലയിലെ 111 പേർക്കും, ആലപ്പുഴ ജില്ലയിലെ 105 പേർക്കും, പാലക്കാട് ജില്ലയിലെ 71 പേർക്കും, കോഴിക്കോട് ജില്ലയിലെ 70 പേർക്കും, കോട്ടയം ജില്ലയിലെ 66 പേർക്കും, കാസർഗോഡ് ജില്ലയിലെ 64 പേർക്കും, ഇടുക്കി ജില്ലയിലെ 34 പേർക്കും, കണ്ണൂർ ജില്ലയിലെ 16 പേർക്കും, തൃശൂർ ജില്ലയിലെ 15 പേർക്കും, പത്തനംതിട്ട ജില്ലയിലെ 12 പേർക്കും, വയനാട് ജില്ലയിലെ 10 പേർക്കും, കൊല്ലം ജില്ലയിലെ 5 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

22 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 9, കോഴിക്കോട് ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 2 പേർക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 6 ഐഎൻഎച്ച്എസ് ജീവനക്കാർക്കും, തൃശൂർ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 180 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 122 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 107 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 86 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 64 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 60 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 55 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 51 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 39 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 27 പേരുടെയും. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 26 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 25 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 23 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 13,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,926 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,51,752 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,39,326 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 12,426 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1380 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 28,644 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 10,56,360 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7313 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,41,283 സാമ്പിളുകൾ ശേഖരിച്ചതിൽ 1049 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. (കണ്ടൈൻമെന്റ് സോൺ വാർഡ് ), പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട (2), എരിമയൂർ (10, 13), കണ്ണമ്പ്ര (8), ആലത്തൂർ (14), തരൂർ (7), അഗളി (9), മേപ്പാടി (9, 10, 11, 12), മുട്ടിൽ (3, 16, 17 സബ് വാർഡ്), തിരുനെല്ലി (സബ് വാർഡ് 10), വെങ്ങപ്പള്ളി (സബ് വാർഡ് 1), തിരുവനന്തപുരം ജില്ലയിലെ എളകമൻ (6), മണമ്പൂർ (9, 12), ചെമ്മരുതി (12), കോട്ടയം ജില്ലയിലെ കൂരോപ്പട (15), പാമ്പാടി (6, 17), കടുത്തുരുത്തി (3), എറണാകുളം ജില്ലയിലെ കുമ്പളം (16), തിരുവാണിയൂർ (3, 13), മലയാറ്റൂർ നീലേശ്വരം (1), ഇടുക്കി ജില്ലയിലെ ആലക്കോട് (1, 2, 3 സബ് വാർഡ്), തൊടുപുഴ (21, 22 സബ് വാർഡ്), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (11, 12), കൃഷ്ണപുരം (4), കോഴിക്കോട് ജില്ലയിലെ നെച്ചാട് (2), കാവിലുംപാറ (10), പത്തനംതിട്ട ജില്ലയിലെ പുറമറ്റം (2, 12, 13), അടാട്ട് (4, 11), കൊല്ലം ഇട്ടിവ (1, 2, 21), കണ്ണൂർ ജില്ലയിലെ കാങ്കോൽ ആലപ്പടമ്പ് (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (വാർഡ് 10), വണ്ണപുറം (1, 4, 17), പീരുമേട് (2, 6, 7, 10, 11, 12), കോഴിക്കോട് ജില്ലയിലെ ചേളന്നൂർ (7, 12, 13), തൂണേരി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 15), അഴിയൂർ (6, 10, 13, 15), നടത്തറ (12, 13), ചാലക്കുടി മുൻസിപ്പാലിറ്റി (33), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (11, 12), മുണ്ടക്കയം (12), വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി (15, 23,24), ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് (10, 11), എറണാകുളം ജില്ലയിലെ രായമംഗലം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 540 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

Latest News