Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 2151 പേര്‍ കൂടി കോവിഡ് മുക്തരായി

റിയാദ്- സൗദി അറേബ്യയില്‍ 2151 പേര്‍ കൂടി കോവിഡ് മുക്തരായി. 1569 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 36 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 3269 ആയും രോഗബാധിതരുടെ എണ്ണം 293037 ആയും ഉയര്‍ന്നു. 257269 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 32499 പേരില്‍ 1826 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. റിയാദില്‍ 78 ഉം ഹായിലില്‍ 75 ഉം മക്കയില്‍ 68 ഉം ജിദ്ദയില്‍ 66 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest News