കൊച്ചി-സ്വർണ വിലയില്‍ ഇടിവ് തുടങ്ങി. ബുധനാഴ്ച ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണു ഇടിഞ്ഞത്. സമീപകാല ചരിത്രത്തില്‍ ഏറ്റവും വലിയ കുറവാണിത്.
ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായി. സര്‍വകാല റെക്കോർഡ് വിലയായ 42,000 രൂപയില്‍നിന്നാണ് മൂന്നു ദിവസമായി വില ഇടിയുന്നത്.
ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപയും കഴിഞ്ഞ ദിവസം 400 രൂപയും വിലയിടിഞ്ഞിരുന്നു.
കഴിഞ്ഞ ഏഴാം തിയതിയാണ് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കുന്നതുമാണ് സ്വര്‍ണവില കുറയാന്‍ കാരണമാകുന്നത്. യുഎസിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് ഫലം കണ്ട് തുടങ്ങുന്നതും സ്വര്‍ണത്തിന് തിരിച്ചടിയായി.