തിരുവനന്തപുരം സ്വർണക്കടത്ത്; ജ്വല്ലറി ഉടമയെ ചോദ്യം ചെയ്യുന്നു

കൊച്ചി- സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസില്‍ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവും ജ്വല്ലറി ഉടമയുമായ ഷംസുദ്ദീനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

വാങ്ങിയ സ്വര്‍ണം ഷംസുദ്ദീന് നല്‍കിയതായി സംജു മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഷംസുദ്ദീനെ ചോദ്യം ചെയ്യുന്നത്. ഷംസുദ്ദീന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ  ഹൈക്കോടതി  തള്ളിയിരുന്നു.

അതിനിടെ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. സ്വപ്നക്ക് ഉന്നത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് സ്വപ്‌നയുടെ ജാമ്യാപേക്ഷയെ എതിർക്കുന്നത്.

Latest News