Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ പരസ്യം വേണ്ട, ഫേയ്‌സ്ബുക്ക് നയം മാറ്റുന്നു

വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രിയ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫേയ്‌സ്ബുക്ക്. രാഷ്ട്രീയ സംഘങ്ങളുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമ സ്ഥാപനങ്ങളെ കണ്ടെത്തി വിലക്കേര്‍പ്പെടുത്താനാണ് നീക്കം.  രാഷ്ട്രീയ സംഘടനകളുമായി നേരിട്ട് ബന്ധമുള്ള മാധ്യമ സ്ഥാപനങ്ങളെ തടയുന്നതുമായി ബന്ധപ്പെട്ട പുതിയ നയമാണ് ഇതോടെ പ്രാബല്യത്തിലാകുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലത്തെ സ്വാധീനിക്കും വിധം ഫെയ്‌സ്ബുക്ക് പരസ്യങ്ങളിലൂടെ വിദേശ ഇടപെടലുണ്ടായെന്ന കണ്ടെത്തല്‍ കമ്പനിയെ വലിയ നിയമക്കുരുക്കിലാക്കിയിരുന്നു.
ഇതാണ് രാഷ്ട്രീയപരസ്യങ്ങള്‍ നിരോധിക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിക്കാന്‍ കാരണം.

ഫെയ്‌സ്ബുക്കിലെ പരസ്യ വിതരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈ വെബ്‌സൈറ്റുകളുടെ പേജുകള്‍ക്കും ബാധകമാവും.

 

Latest News