Sorry, you need to enable JavaScript to visit this website.

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികളെന്ന് ബിജെപി എം പി

ബംഗളൂരു-ബി.എസ്.എന്‍.എല്ലിലെ ജീവനക്കാര്‍ രാജ്യദ്രോഹികളെന്ന് കര്‍ണാടകയിലെ ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഉത്തര കന്നഡയിലെ കുംതയില്‍ തിങ്കളാഴ്ച നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഹെഗ്‌ഡെ ബി.എസ്.എന്‍.എല്‍. ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ചത്. അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍. ബി.എസ്.എന്‍.എല്‍. രാജ്യത്തിന് ഒരു കറുത്ത പൊട്ടായി തീര്‍ന്നെന്നും ഇതിനെ സ്വകാര്യമേഖലക്ക് നല്‍കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിനെ സ്വകാര്യവത്കരിക്കുന്നതിലൂടെ 88,000 ജീവനക്കാരെ പുറത്താക്കുമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.
88,000 ജീവനക്കാര്‍ പ്രവര്‍ത്തിച്ചിട്ടും അതിന്റെ നിലവാരം ഉയര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നാണ് ബി.ജെ.പി. എം.പി. അവകാശപ്പെടുന്നത്.
 

Latest News