Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

ജിസാന്‍- ബിഷയിൽ കോവിഡ് ബാധിച്ച്  ചികിത്സയിലായിരുന്ന നിലമ്പൂർ എരഞ്ഞിമങ്ങാട് വേട്ടേക്കാട് സ്വദേശി തൊണ്ടി സുലൈമാൻ (52)നിര്യാതനായി. ആഴ്ചകളായി ബിഷ കിംഗ് അബ്ദുല്ല ആശുപത്രിയിലെ ത്രീവ്ര പരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിലായിരുന്നു. ചൊവ്വ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം.

ഇരുപത് വർഷമായി സൗദിയിലുള്ള സുലൈമാൻ ആദ്യം റിയാദിലായിരുന്നു. നിറഞ്ഞ സൗഹൃദത്തിനുടമയായ സുലൈമാൻ ബിഷയിൽ  അൽശാഇർ ഗ്രൂപ്പ്  ലെ ഹോട്ടൽ ജീവക്കാരനായി എത്തിയിട്ട് നാല് വർഷമായി.
നല്ല ഫുഡ്ബോളർ കൂടി ആയിരുന്ന സുലൈമാൻ നാട്ടിൽ പോയി വന്നിട്ട് ഒരു വർഷത്തോളമായി.

പരേതരായ തൊണ്ടിയിൽ അലവിയുടെയും ചെമ്പാടി കദീജയുടെയും പുത്രനാണ്.

ഭാര്യ ചേട്ടക്കുത്ത് സൈനബ. മക്കൾ -ഹിബ, ഹിഷാം.
മരുമകൻ- നൗഷാദ് പാലേമാട്.

സഹോദരങ്ങള്‍- അബ്ദുറഹ്മാൻ, മുഹമ്മദ്, സീതി, ആയിഷ, സീനത്ത്, റസിയ.

ഖബറടക്കം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം ബിഷയിൽ നടത്തും. അനന്തര നടപടികൾക്കായി കെ എം സി സി നേതാക്കളായ ഹംസ ഉമർ, ബഷീർ പുല്ലൂണി, ജാസി, അബ്ബാസ് ശവ്വായി എന്നിവർ രംഗത്തുണ്ട്.

Latest News