മാനന്തവാടി-കോവിഡ് ബാധിച്ചു വയനാട് ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.കാരക്കാമല എറമ്പയില്‍ മൊയ്തു മുസ് ല്യാരാണ്(61)ഇന്നു രാവിലെ മരിച്ചത്.
വൃക്ക-കരള്‍ രോഗിയായ മൊയ്തു മുസ്‌ല്യാരെ രക്തസമ്മര്‍ദം, പ്രമേഹം എന്നിവയും അലട്ടിയിരുന്നു. ഒരാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഇക്കഴിഞ്ഞ എട്ടിനാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റിജന്‍ പരിശോധനയില്‍ കോവിഡ് ബാധിതനാണെന്നു കണ്ടതിനെത്തുടര്‍ന്നു ഐസൊലേഷന്‍ വാര്‍ഡിലേക്കും പിന്നീടു തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി.
കോഴിക്കോട് ചികിത്സയിലിരിക്കെ സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ അനുമാനം.ജില്ലയില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെയാളാണ് മൊയ്തു മുസ്‌ല്യാര്‍.ഭാര്യ: ആമിന.മക്കള്‍:റഹൂഫ്,സുമയ്യ,മു