ന്യൂദൽഹി- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020-21 അധ്യയന വർഷം ഉപേക്ഷിക്കുമെന്ന റിപ്പോർട്ടുകള്‍ തള്ള കേന്ദ്ര സർക്കാർ.
കോളേജുകളിലെയും സ്കൂളുകളിലെയും വാർഷിക പരീക്ഷ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ പറഞ്ഞു.
മാനവ വിഭശേഷി വകുപ്പിന്റെ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിലാണ് അമിത് ഖരെ ഇക്കാര്യം വ്യക്തമാക്കിയത്. കോളേജുകളും, സ്കൂളുകളും എപ്പോൾ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സ്ഥിതി മെച്ചമാക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമെന്നാണ് സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കിയത്. നവംബർ-ഡിസംബർ മാസത്തോടെ സ്ഥിതി മെച്ചമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമിത് ഖരെ അറിയിച്ചു.
ഒന്ന് മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികളിൽ അറുപത് ശതമാനം പേർക്കും ഓൺലൈൻ ക്ളാസ്സുകളിലൂടെ പഠിക്കാൻ കഴിയുന്നുവെന്ന സർവ്വേ റിപ്പോർട്ടും അമിത് ഖരെ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു.
സി ബി എസ് ഇ യിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കേന്ദ്രിയ വിദ്യാലങ്ങളും നവോദയ വിദ്യാലയങ്ങളും ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണ് സർവ്വേ നടത്തിയത്. 30 ശതമാനത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ളാസ്സുകളിൽ പങ്കെടുക്കാൻ റേഡിയോ, ടി വി തുടങ്ങിയ പരിമിതമായ സൗകര്യങ്ങളെ ഉള്ളു. പത്ത് ശതമാനം കുട്ടികൾക്ക് ഓൺലൈൻ ക്ളാസ്സുകളിലെ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും സർവേ വ്യക്തമാക്കിയിരുന്നു.






