തിരുവനന്തപുരം- സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ കോവിഡ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ 70 ശതമാനത്തിലേറെ കിടക്കകള്‍ നിറഞ്ഞ പശ്ചാത്തലത്തില്‍ അടുത്ത ഘട്ടത്തിനായി സജ്ജമാകാന്‍ ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
കാസര്‍കോട്, വയനാട്, ആലപ്പുഴ ജില്ലകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൂടുതല്‍ രോഗികളുണ്ടാകുന്ന തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ചികിത്സാസൗകര്യത്തിന്റെ കാര്യത്തില്‍ വയനാട്ടിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. വയനാട്ടിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ 79 ശതമാനം കിടക്കകളും നിറഞ്ഞുകഴിഞ്ഞിട്ടുണ്ട്.






