Sorry, you need to enable JavaScript to visit this website.

ബലൂണ്‍ ആക്രമണം; ഗാസയിലേക്ക് ചരക്കുനീക്കം തടഞ്ഞ് ഇസ്രായില്‍ പ്രതികാരം

ജറൂസലം-ഗാസയിലേക്കുള്ള ചരക്കു ഗതാഗതം ഇസ്രായില്‍ തടഞ്ഞു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍നിന്ന് ഇസ്രായിലിലേക്ക് തീപ്പിടിത്തം ലക്ഷ്യമിട്ട് ബലൂണുകള്‍ അയക്കുന്നത് വര്‍ധിച്ചതിനാലാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ റോക്കറ്റാക്രമണവും നടത്തിയിട്ടുണ്ട്.

കെറം ഷാലോം ചെക്ക്‌പോസ്റ്റ് അടച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. തെക്കന്‍ ഇസ്രായിലില്‍ ധാരാളം ബലൂണുകള്‍ പതിച്ചതായി ഇസ്രായില്‍ വൃത്തങ്ങള്‍ പറഞ്ഞു.

സ്‌ഫോടക വസ്തുക്കള്‍ കെട്ടിയ ബലൂണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം 2018 ല്‍ ഇസ്രായില്‍ ആക്രമണം രൂക്ഷമായപ്പോഴാണ് ഉപയോഗിച്ചു തുടങ്ങിയത്.

 

Latest News