കോവിഡ് ബാധിതനായ പ്രണബ് മുഖര്‍ജിക്ക് മസ്തിഷ്‌ക ശസ്ത്രക്രിയ; വെന്റിലേറ്ററില്‍

ന്യൂദല്‍ഹി- കൊറോണ വൈറസ് ബാധിതനായ മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മസ്തിഷ്‌ക ശസ്ത്രക്രിയ. തിങ്കളാഴ്ച രാത്രി നടന്ന ശസ്ത്രക്രിയ വിജയമായിരുന്നുവെന്നാണ് റിപോര്‍ട്ട്. ദല്‍ഹിയിലെ ആര്‍മി റിസര്‍ച ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണിപ്പോള്‍ അദ്ദേഹം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 84കാരനായ പ്രണബിന് ശസ്ത്രക്രിയ നടത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച അദ്ദേഹം ആശുപത്രിയിലെത്തിയത്. ശസത്രക്രിയയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അദ്ദേഹം അറിയിച്ചിരുന്നു.
 

Latest News