ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിനു പുറത്ത് വെടിവയ്പ്പ്

വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ പുറത്ത് വെടിവയ്പ്പ്. സുരക്ഷാ സേനാംഗങ്ങളെത്തി ട്രംപിനെ ഉടന്‍ തന്നെ അവിടെ നിന്നും മാറ്റി. ഏതാനും സമയത്തിനു ശേഷം ട്രംപ് വീണ്ടും തിരിച്ചെത്തി വാര്‍ത്താ സമ്മേളനം തുടര്‍ന്നു. അക്രമിയെന്നു സംശയിക്കപ്പെടുന്ന ആയുധധാരിയെ സുരക്ഷാ സേന വെടിവെച്ചു കീഴ്‌പ്പെടുത്തി. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. ട്രംപ് തന്നെയാണ് വെടിവയ്പ്പുണ്ടായ വിവരം മാധ്യമങ്ങളെ അറിയിച്ചത്. വൈറ്റ് ഹൗസ് പരിസരത്തിനു പുറത്താണ് സംഭവം നടന്നതെന്നും വൈറ്റ് ഹൗസില്‍ അതിക്രമം ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
 

Latest News