വിദേശ യുവാവ്  അണക്കെട്ടിൽ മുങ്ങിമരിച്ചു

അസീർ പ്രവിശ്യയിൽ പെട്ട ദബൂഇ ത്വബബ് അണക്കെട്ടിൽ മുങ്ങിമരിച്ച ഏഷ്യൻ യുവാവിന്റെ മൃതദേഹം സിവിൽ ഡിഫൻസിനു കീഴിലെ മുങ്ങൽ വിദഗ്ധർ പുറത്തെടുക്കുന്നു.

അബഹ - അസീർ പ്രവിശ്യയിൽ പെട്ട ദബൂഇ ത്വബബ് അണക്കെട്ടിൽ മുങ്ങിമരിച്ച ഏഷ്യൻ വംശജനായ യുവാവിന്റെ മൃതദേഹം സിവിൽ ഡിഫൻസിനു കീഴിലെ മുങ്ങൽ വിദഗ്ധർ പുറത്തെടുത്തു. അണക്കെട്ടിൽ നീന്തുന്നതിനിടെ മുപ്പതുകാരനാണ് മുങ്ങിമരിച്ചത്. മുങ്ങൽ വിദഗ്ധർ പുറത്തെടുത്ത മൃതദേഹം പിന്നീട് റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രി മോർച്ചറിയിലേക്ക് നീക്കിയതായി അസീർ പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽസയ്യിദ് പറഞ്ഞു. 
അൽഹനാകിയയിൽ കിണറിൽ വീണ് മരിച്ചയാളുടെ മൃതദേഹവും സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തു. മുപ്പതു മീറ്റർ താഴ്ചയുള്ള കിണറിൽ നിന്ന് പുറത്തെടുത്ത മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് നീക്കി.

 

Latest News