ന്യൂദല്‍ഹി- ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹരജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു തീരുമാനമെടുത്തത്.
സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നുണ്ടോയെന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. ക്ഷേത്ര പ്രവേശന നിയമത്തിലെ വകുപ്പുകളും പരിശോധിക്കും.
പത്തിനും 50നും ഇടയില്‍ പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.