Sorry, you need to enable JavaScript to visit this website.

കോവിഡ്: കൂടുതൽ രോഗികൾ മലപ്പുറത്ത്

തിരുവനന്തപുരം- കേരളത്തിൽ ഇന്ന് 1184 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതിൽ 255 പേരും മലപ്പുറം ജില്ലയിൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 200 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 147 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 146 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 101 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 66 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 63 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 41 പേർക്കും, കോട്ടയം, തൃശൂർ ജില്ലകളിൽ നിന്നുള്ള 40 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 33 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 30 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 18 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 5ന് മരണമടഞ്ഞ എറണാകുളം നായരമ്പലം സ്വദേശിനി ഗ്രേസി ഷൈനി (54), ആഗസ്റ്റ് 7ന് മരണമടഞ്ഞ കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (45), കാസർഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി (68), വയനാട് കൽപ്പറ്റ സ്വദേശി അലവിക്കുട്ടി (65), ആഗസ്റ്റ് 8ന് മരണമടഞ്ഞ മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബേക്കർ (64), തിരുവന്തപുരം കാട്ടാക്കട സ്വദേശിനി ജമ (50), എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 115 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 73 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 956 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 114 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയിലെ 219 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 178 പേർക്കും, കാസർഗോഡ് ജില്ലയിലെ 118 പേർക്കും, പാലക്കാട് ജില്ലയിലെ 100 പേർക്കും, എറണാകുളം ജില്ലയിലെ 83 പേർക്കും, കോഴിക്കോട് ജില്ലയിലെ 52 പേർക്കും, കണ്ണൂർ ജില്ലയിലെ 46 പേർക്കും, കൊല്ലം, തൃശൂർ ജില്ലകളിലെ 33 പേർക്ക് വീതവും, കോട്ടയം, വയനാട് ജില്ലകളിൽ നിന്നുള്ള 32 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 20 പേർക്കും, ഇടുക്കി ജില്ലയിലെ 9 പേർക്കും, പത്തനംതിട്ട ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

41 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 7 വീതവും, കാസർഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കൊല്ലം, തൃശൂർ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു എയർ ക്രൂവിന് വീതവും, കണ്ണൂർ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും, എറണാകുളം ജില്ലയിലെ 5 ഐഎൻഎച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 784 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 180 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 102 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 71 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 61 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 60 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 55 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 53 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 47 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 41 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 37 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 32 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 25 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നുള്ള 11 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 9 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,737 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,620 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,295 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,37,419 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,876 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1323 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,583 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 10,00,988 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 2829 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,37,805 സാമ്പിളുകൾ ശേഖരിച്ചതിൽ 127 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം (കണ്ടൈൻമെന്റ് സോൺ വാർഡ് 1), തൊളിക്കോട് (10, 11, 12), നാവായിക്കുളം (11), കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ (23), കടയ്ക്കൽ (7, 8, 10), എറണാകുളം ജില്ലയിലെ കോതമംഗലം (5, 12 സബ് വാർഡ്), ശ്രീമൂലനഗരം (12), തൃശൂർ ജില്ലയിലെ ചൂണ്ടൽ (11), വള്ളത്തോൾ നഗർ (13), വയനാട് ജില്ലയിലെ തരിയോട് (8, 9 സബ് വാർഡുകൾ), പനമരം (സബ് വാർഡ് 5), പത്തനംതിട്ട ജില്ലയിലെ അടൂർ മുൻസിപ്പാലിറ്റി (19, 20, 21), കോഴിക്കോട് ജില്ലിലെ നരിക്കുനി (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (വാർഡ് 7, 8, 10, 18), പഴയകുന്നുംമ്മേൽ (1, 2, 5, 12), കരകുളം (16), ചെമ്മരുതി (12), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (8), നിരണം (3), കൊല്ലം ജില്ലയിലെ തലവൂർ (15, 19, 20), മൺട്രോത്തുരുത്ത് (9), കോഴിക്കോട് ജില്ലയിലെ വളയം (1, 11, 12, 13, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 531 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

Latest News