കോവിഡ് മുക്തി നേടി യെദ്യൂരപ്പ ആശുപത്രി വിട്ടു

ബംഗളുരു- കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പ രോഗമുക്തി നേടി ആശുപത്രി വിട്ടു. പ്രാര്‍ത്ഥിക്കുകയും പിന്തുണയ്ക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ തുടരുമെന്നും അറിയിച്ചു. വേഗത്തില്‍ പതിവു ജോലിയില്‍ തിരിച്ചെത്താനാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ഓഗസ്റ്റ് രണ്ടിനാണ് യെദ്യൂരപ്പയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചത്. ബംഗളുരുവിലെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു ചികിത്സ.
 

Latest News