സൗദിയില്‍ കോവിഡ് 1439 പേര്‍ കൂടി രോഗമുക്തരായി

റിയാദ് - സൗദി അറേബ്യയില്‍ 1439 പേര്‍ കൂടി കോവിഡ് രോഗമുക്തരായി. 1257 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 32 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 253478 ആയി. രോഗബാധിതരുടെ എണ്ണം 289947 ഉം മരിച്ചവരുടെ എണ്ണം 3199 ഉം ആയി ഉയര്‍ന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 33270 രോഗികളില്‍ 1824പരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്. രോഗബാധയില്‍ റിയാദ് (88), ദമാം (65) നഗരങ്ങളാണ് മുന്നിലുളളത്.

Latest News