എന്‍ഐഎ സംഘം ദുബായിലെത്തി, സ്വര്‍ണക്കടത്ത് കേസ് പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും

ദുബായ്- നയതന്ത്ര ബാഗേജില്‍ കടത്തിയ സ്വര്‍ണം പിടികൂടിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ എസ്പിയുടെ നേതൃത്വത്തില്‍ രണ്ടംഗ സംഘം ദുബായിലെത്തി. ഫൈസലിനെ വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം എന്‍ഐഎ സംഘത്തിന് യുഎഇയിലേക്കു പോകാന്‍ അനുമതി നല്‍കിയത്. കേസില്‍ അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ യുഎഇയിലേക്കു പോയ തിരുവനന്തപരും യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്വര്‍ണക്കടത്തിനു പിന്നിലെ ഹവാല ഇടപാടുകാരെ കുറിച്ചും സംഘം അന്വേഷണം നടത്തും.
 

Latest News