ഇന്ത്യയില്‍ 1007 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂദൽഹി- രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും 60,000 ലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

24 മണിക്കൂറിനിടെ 62,064 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,15,075 ആയി.

വിവിധ സംസ്ഥാനങ്ങളിലായി 1,007 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ മരണം 44,386 ആയി വർധിച്ചു. രണ്ട് ശതമാനമാണ് ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

 കോവിഡ് മുക്തരാകുന്നവരുടെ എണ്ണം 15 ലക്ഷം കടന്നിട്ടുണ്ട്. ഇതുവരെ 15,35,744 പേർ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 69.33 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. നിലവിൽ 6,34,945 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഓഗസ്റ്റ് ഒൻപത് വരെ 2,45,83,558 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 4,77,023 സാമ്പിളുകൾ പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.

Latest News