Sorry, you need to enable JavaScript to visit this website.

സ്വന്തക്കാർക്ക് വേണ്ടി വിഭവങ്ങള്‍ കൊളളയടിക്കുന്ന പരിസ്ഥിതി വിജ്ഞാപനം പിന്‍വലിക്കണം-രാഹുല്‍

ന്യൂദൽഹി- കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

പരിസ്ഥിതിനാശത്തിനും രാജ്യസമ്പത്ത് കൊള്ളയടിക്കപ്പെടാനുംകാരണമാകുന്ന ഇ.ഐ.എ. കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തു.

ബി.ജെ.പി. സർക്കാർ രാജ്യത്തിന്റെ വിഭവങ്ങൾ കവർന്ന് സുഹൃത്തുക്കൾക്ക് നൽകുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും രാഹുൽ ആരോപിച്ചു.

നേരത്തെയും കരട് ഇ.ഐ.എ. വിജ്ഞാപനത്തെ ഗാന്ധി വിമർശിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുന്ന കരട് അപമാനകരവും അപകടകരവുമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്കരണ പ്ലാന്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേൾക്കൽ ഇവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം.

നിരവധി പദ്ധതികളെ ജനാഭിപ്രായം കേൾക്കലിൽനിന്ന് കരട് വിജ്ഞാപനത്തിൽ ഒഴിവാക്കിയതാണ് പ്രധാന മാറ്റം. കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ചെറിയ ഫർണസ് യൂണിറ്റുകൾ, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്-ചായം നിർമാണ ഫാക്ടറികളും 25-100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയാണ് ഒഴിവാക്കിയത്.

ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള ഒരുവിവരവും ജനത്തിനു നൽകേണ്ടതില്ലെന്നാണ് പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥ. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്. പരാതിപ്പെടാനുള്ള മെയിൽ ഐ.ഡി.:[email protected] Content Highlights: Rahul Gandhi slams Centre over draft EIA, demands withdrawal

Latest News