അണക്കെട്ടില്‍ മുങ്ങിയവരെ രക്ഷിക്കാന്‍ മൂന്ന് സ്ത്രീകള്‍ സാരി അഴിച്ചു നല്‍കി

ചെന്നൈ- തമിഴ്‌നാട്ടില്‍ അണക്കെട്ടില്‍ മുങ്ങുകയായിരുന്ന നാല് പുരുഷന്മാരെ രക്ഷപ്പെടുത്താന്‍ മൂന്ന് സ്ത്രീകള്‍ തങ്ങള്‍ ധരിച്ചിരുന്ന സാരി അഴിച്ചു നല്‍കി.

രണ്ടു പേര്‍ സാരിയില്‍ പിടിച്ച് കരകയറിയെങ്കിലും രണ്ടു പേര്‍ മരിച്ചു.
മറ്റൊന്നും ആലോചിക്കാതെ സാരി അഴിച്ച് മുങ്ങുകയായിരുന്നവര്‍ക്ക് എറിഞ്ഞു നല്‍കുകയായിരുന്നുവെന്ന് സ്ത്രീകള്‍ പറഞ്ഞു. കോട്ടറായി ഡാമില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവര്‍ പറഞ്ഞു.
അഗ്നിശമന സേനയെത്തിയാണ് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

 

Latest News