കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം വെടിയേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. ബുധ്ഗാം ജില്ലയില്‍ വെച്ച് ഭീകരരെന്ന് കരുതുന്നവരുടെ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അബ്ദുല്‍ ഹമീദ് നജറാണ് മരിച്ചത്.
സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാമില്‍ മൊഹീന്ദപുര പ്രദേശത്തെ സ്വന്തം ഗ്രാമത്തില്‍ വെച്ചാണ് നജാറിന് വെടിയേറ്റിരുന്നത്. ഗുരുതരമായി പരിക്കേറ്റിരുന്ന നജാര്‍ തിങ്കളാഴ്ച രാവിലെയാണ് മരിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഒരുമാസത്തിനിടെ കശ്മീരില്‍ ഭീകരര്‍ കൊലപ്പെടുത്തുന്ന നാലാമത്തെ ബി.ജെ.പി പ്രവര്‍ത്തകനാണ് അബ്ദുല്‍ ഹമീദ് നജാര്‍.

 

Latest News