Sorry, you need to enable JavaScript to visit this website.

വാഷിംഗ്ടണില്‍ പാര്‍ട്ടിക്കിടെ വെടിവെപ്പ്, ഒരു മരണം, 21 പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍- തെക്കുകിഴക്കന്‍ വാഷിംഗ്ടണില്‍ പാര്‍ട്ടിക്കിടെയുണ്ടായ വെയ്പില്‍ ഒരു മരണം. 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 17 കാരനാണ് കൊല്ലപ്പെട്ടത്. വെടിവെയ്പില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയിലാണ്.  കുക്ക് ഔട്ട് റസ്‌റ്റോറന്റുകളില്‍ ഒന്നില്‍ ഞായറാഴ്ച രാവിലെയുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെയ്പുണ്ടായതെന്നാണ് തെക്കുകിഴക്കന്‍ വാഷിംഗ്ടണിലെ അധികൃതര്‍ നല്‍കുന്ന വിവരം. 12 മണിയോടെ ആയുധമേന്തിയ മൂന്ന് പേര്‍ ചേര്‍ന്ന് വ്യത്യസ്ത ദിശകളില്‍ നിന്ന് വെടിയുതിര്‍ക്കുകയാണെന്നാണ് വാഷിംഗ്ടണ്‍ ഡിസി പോലീസിനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഗ്രീന്‍വേയ്ക്ക് സമീപത്ത് നടന്ന ഒരു പരിപാടിയ്ക്കിടെയാണ് സംഭവം. ക്രിസ്റ്റഫര്‍ ബ്രൌണ്‍ എന്ന 17കാരനാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതെന്നും ഡിസി പോലീസ് തലവന്‍ പീറ്റര്‍ ന്യൂഷാം പറഞ്ഞു. പരിക്കേറ്റവരില്‍ 11 പേര്‍ സ്ത്രീകളാണ്. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Latest News