Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായി മുജീബ് കോഴിക്കോട് ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു

ദമാം-കോഴിക്കോട് കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണ പറമ്പത്ത് മുജീബ് (47) ദമാമിൽ  കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ മുപ്പതു വർഷമായി ദമാമിൽ ടെക്സ്റ്റയിൽസ് മേഖലയിൽ വ്യാപാരിയായിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്‌ക്കാരിക ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു. പനിയും ചുമയും ശ്വാസ തടസ്സവു ശക്തമാവുകയും പിന്നീട ന്യൂമോണിയയെയും തുടർന്ന് ഒരു മാസം മുമ്പ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് ആരോഗ്യ നില കൂടുതൽ സന്കീർണമായെങ്കിലും പിന്നീട് നേരിയ പുരോഗതി കൈവരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോടെ ആരോഗ്യ നില വഷളാവുകയും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ റോഷ്‌നി ഖദീജ, മക്കൾ അബ്ദുള്ള, ഉമ്മർ, ബിലാൽ.  ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യുന്നതിനുള്ള  നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, ജാഫർ കൊണ്ടോട്ടി എന്നിവരുടെ  നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Latest News