Sorry, you need to enable JavaScript to visit this website.

മലയാളി ബുറൈദയിൽ ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബുറൈദ- കൊല്ലം കുഴിമതിക്കാട് സ്വദേശിയെ ബുറൈദയിൽ ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പഴങ്ങാല പെപ്പിലംവിള ശശിധരൻ രമണി ദമ്പതികളുടെ മകൻ ശരത് (29)നെയാണ് ദമാം ഹഫർ അൽ ബാത്തിൻ റോഡിലെ കിബ്ബ എന്ന സ്ഥലത്ത് ട്രെയ്‌ലറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ടു വർഷമായി ശരത് സൗദിയിലെ അൽ ഹനൂഫ് ഫർഹാൻ അൽദോസരി എന്ന കമ്പനിയിൽ ട്രക്ക് െ്രെഡവർ ജോലിയിൽ പ്രവേശിച്ചിട്ട്. ഇതു വരെ നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. ഏക സഹോദരി ശരണ്യ. ശരത്തിനെ അലട്ടിയിരുന്ന എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളോ മറ്റോ ഉള്ളതായി അറിയില്ലെന്നും, മെഡിക്കൽ റിപ്പോർട്ട് വന്നതിനു ശേഷം ബോഡി നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് നടത്താനാഗ്രഹിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ബുറൈദ സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

 

 

Latest News