കാസർകോട് - ചോക്ലേറ്റ് തൊണ്ടയിൽകുടുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം. തലപ്പാടിക്കടുത്ത് സോമേശ്വര വില്ലേജിലെ ഉച്ചില ഗുഡ്ഡെയിൽ
റഹീമിന്റെ മകൻ മുഹമ്മദ് ഫൈസനാണ് ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ആണ് സംഭവം. മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടായ കുട്ടിയെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല






