Sorry, you need to enable JavaScript to visit this website.

യുവതിയെ പീഡിപ്പിച്ചു;ഫാമിലി കൗണ്‍സിലറായ വൈദികന്‍ പിടിയില്‍

കല്‍പറ്റ- ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഫാമിലി കൗണ്‍സിലറായ വൈദികന്‍ അറസ്റ്റില്‍. ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടിലിനെയാണ് (37) കമ്പളക്കാട് സി.ഐ എം.വി പളനിയും സംഘവും അറസ്റ്റ് ചെയ്തത്.

കമ്മന സെൻറ്​ ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികനാണ് ഫാ. ബാബു വര്‍ഗ്ഗീസ്.കുടുംബ വഴക്ക് കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും തമ്മില്‍ കൂടുതല്‍ അകറ്റിയ ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

 വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറി  ബലാല്‍സംഗം ചെയ്തെന്ന കുറ്റം ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Latest News