ബി.ജെ.പി നേതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ 2005 ല്‍ ബി.ജെ.പി നേതാവ് കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാകേഷ് പാണ്ഡേയെ പോലീസ് വെടിവെച്ചുകൊന്നു. ലഖ്‌നൗവില്‍ സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനു സമീപം നടന്ന ഏറ്റുമുട്ടലിലാണ് സംഭവം.
യു.പി പ്രത്യേക ദൗത്യസേനയാണ് ഏറ്റുമുട്ടലില്‍ രാകേഷ് പാണ്ഡേയെ കൊലപ്പെടുത്തിയത്. ഇക്കാര്യം എസ്.ടി.എഫ് ഐ.ജി അമിതാഭ് യാഷ് സ്ഥിരീകരിച്ചു.
മൗ ജില്ലാ സ്വദേശിയായ രാകേഷ് എന്ന ഹനുമാന്‍ പാണ്ഡേയയുടെ തലയ്ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി കുറ്റകൃത്യങ്ങളില്‍ പിടികിട്ടാനുള്ള പ്രതിയാണ്. മുഹമ്മദാബാദ് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ ആയിരുന്ന കൃഷ്ണാനന്ദ് റായി 2005 നവംബര്‍ 29നാണ് മറ്റു ആറു പേരോടൊപ്പം കൊല്ലപ്പെട്ടത്.

 

Latest News