Sorry, you need to enable JavaScript to visit this website.

വിമാന ദുരന്തം: ആശ്രിതര്‍ക്ക് ഒരു കോടി രൂപ വരെ നഷ്ടപരിഹാരത്തിന് അര്‍ഹത

കോഴിക്കോട്- കരിപ്പൂരില്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ  ഇന്‍ുഷറന്‍സ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അന്താരാഷ്ട്ര ചട്ടങ്ങള്‍ വ്യക്തമാക്കുന്നു.

അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്‌സ്്്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സുണ്ട്. നഷ്ടപരിഹാര തുക ലഭിക്കാന്‍ അന്വേഷണം പൂര്‍ത്തിയാകണം. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ തന്നെ, പത്ത് വര്‍ഷം മുമ്പ് നടന്ന മംഗളൂരു വിമാന ദുരന്തത്തിന്റെ അനുഭവം വെച്ചു നോക്കുമ്പോള്‍ തുക എപ്പോള്‍ ലഭിക്കുമെന്ന് പറയാനാവില്ല. മംഗളൂരു വിമാനദുരന്തത്തില്‍ ഇപ്പോഴും ഇന്‍ഷുറന്‍സ് തുക ലഭിക്കാനുള്ളവരുണ്ട്.

ഇന്ത്യയിലെ നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരബാധ്യത കുറയ്ക്കാന്‍ വിദേശത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ റീ ഇന്‍ഷുറന്‍സ് നല്‍കിയിട്ടുമുണ്ട്.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) അന്വേഷണറിപ്പോര്‍ട്ടിനും ഇന്‍ഷുറന്‍സ് കമ്പനികളുടെ സര്‍വേ റിപ്പോര്‍ട്ടിനും ശേഷമാണ് തുക ലഭിക്കുക.

 

Latest News