കോവിഡ് ചികിത്സാ കേന്ദ്രമാക്കിയ ഹോട്ടലില്‍ അഗ്നിബാധ; ഏഴു മരണം

വിജയവാഡ- ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ എട്ടു പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം.
കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ നിലവിളിച്ച് പുറത്തേക്കോടി. പത്ത് പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഗ്നിശമന സേന തീയണക്കാന്‍ ശ്രമിച്ചുവരികയാണ്.

 

Latest News