കൊണ്ടോട്ടി- ഇന്നലെ രാത്രി 19 പേരുടെ മരണത്തിനിടയാക്കിയ വിമാനാപാകടത്തിന് ശേഷം കരിപ്പൂർ വിമാനതാവളം വീണ്ടും പ്രവർത്തനം തുടങ്ങി. വിമാനങ്ങൾ സാധാരണ നിലയിൽ സർവീസ് പുനരാരംഭിച്ചുവെന്ന് കരിപ്പൂർ എയർപോർട്ട് ഡയറക്ടർ അറിയിച്ചു. ഇന്നലെ രാത്രി ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് ശേഷം കരിപ്പൂരിലേക്കുള്ള വിമാനങ്ങൾ കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരിച്ചുവിട്ടിരുന്നു.






