Sorry, you need to enable JavaScript to visit this website.

കരിപ്പൂർ വിമാനദുരന്തം; ബ്ലാക് ബോക്‌സ് കണ്ടെടുത്തു

കൊണ്ടോട്ടി- കരിപ്പൂർ വിമാനതാവളത്തിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തു. വേറെ ഏതെങ്കിലും വിമാനതാവളത്തിൽ ലാന്റ് ചെയ്യാനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നുവെന്നാണ് ഡി.ജി.സി.എ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഐ.എക്‌സ്-1344 വിമാനമാണ് കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 7.41നാണ് വിമാനം അപകടത്തിൽപെട്ടത്. ഇന്ന് രാവിലെയാണ് വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തത്. കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പുരി കരിപ്പൂരിലെത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കും പത്തു ലക്ഷവും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് രണ്ടു ലക്ഷവും ആനുകൂല്യം പ്രഖ്യാപിച്ചു.

 

Latest News