Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 933 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ പുതുതായി 61537  പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 933 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 42518 ആയി ഉയര്‍ന്നു. നിലവില്‍ 619088 ആക്ടീവ് കേസുകളാണ് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ പുതുതായി 10483 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 490262 ആയി ഉയര്‍ന്നു. 300 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 17092 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 6670 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 164924 ആയി ഉയര്‍ന്നു. 2998 പേരാണ് ഇതുവരെ വൈറസ് ബാധമൂലം കര്‍ണാടകയില്‍ മരിച്ചത്.

 

Latest News