Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ വിമാനാപകടം കനത്ത മഴയ്ക്കിടെ:  തീ പിടിക്കാത്തത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു

കോഴിക്കോട്- കോഴിക്കോട് അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തീപിടിക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ശക്തമായ മഴ പെയ്തിരുന്നുവെന്നാണ് വിമാനത്താവളത്തിനടുത്ത് താമസിക്കുന്നവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം. മഴ പെയ്തുകൊണ്ടിരുന്നതിനാല്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന് തീപിടിച്ചിരുന്നില്ല. ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 താഴ്ചയിലേക്ക് വീണ്ട് രണ്ട് ഭാഗങ്ങളായി പിളര്‍ന്ന് മാറുകയായിയരുന്നു. ശക്തമായ മഴ പെയുന്നതിനിടെ അപകടം നടന്നതിനാല്‍ വലിയ ശബ്ദമൊന്നും പുറത്തേക്ക് കേട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
വിമാനം അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വാഹനങ്ങളുടെ അഭാവമുണ്ടായിരുന്നുവെങ്കിലും ലഭ്യമായ വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിച്ചത്. തുടര്‍ന്നാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി കൂടുതല്‍ ആംബുലന്‍സുകളെത്തി പരിക്കേറ്റവരെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കുന്നത്. രണ്ട് ജില്ലകളിലെയും ഫയര്‍ ഫോഴ്‌സും ഇതിനകം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.

Latest News