Sorry, you need to enable JavaScript to visit this website.

മംഗളൂരുവില്‍ പത്ത് വര്‍ഷം മുമ്പുണ്ടായ വിമാന ദുരന്തത്തിനു സമാനം

കോഴിക്കോട്- പത്തു വര്‍ഷം മുമ്പ് മംഗളുരു വിമാനത്താവളത്തിലുണ്ടായ അപകടത്തിന് സമാനമാണ് കരിപ്പുര്‍ വിമാനത്താവളത്തിലുണ്ടായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടം. മംഗളുരു അപകടത്തിന്റെ പത്താം വര്‍ഷത്തിലാണ് വീണ്ടുമൊരു ദുരന്തം. 2010 മേയ് 22ന് പുലര്‍ച്ചെ ഒന്നിനാണ് മംഗളുരുവില്‍ അപകടമുണ്ടായത്. അന്ന് 158 പേരാണ് മരിച്ചത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അന്ന് അപകടത്തില്‍പ്പെട്ടത്.

ലാന്‍ഡിംഗിനിടെ റണ്‍വേയും കടന്നു മുന്നോട്ടു പോയി സിഗ്‌നല്‍ തൂണില്‍ തട്ടിതകര്‍ന്ന വിമാനം 150 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മലായളികള്‍ ഉള്‍പ്പെടെ 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ എട്ട് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് 2000 അടി മാറി പറന്നിറങ്ങിയതാണ് അപകടകാരണമെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മംഗളുരൂ വിമാനത്താവളത്തോട് ഏറെ സാമ്യമുള്ളതാണ് കരിപ്പുര്‍ വിമാനത്താവളം.  ടേബിള്‍ടോപ്പ് വിഭാഗത്തിലാണ് ഈ രണ്ടു വിമാനത്താവളങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലുവശങ്ങളിലും താഴ്ചയുള്ള ഒരു മേശപ്പുറത്തിന് സമാനമാണ് ഇത്.

 

Latest News