പ്രേതബാധയുണ്ടെന്ന പേരില്‍ ഭര്‍ത്താവുമായി ലൈംഗിക ബന്ധം  വിലക്കി, ഭര്‍തൃപിതാവിനെതിരെ പരാതി നല്‍കി സ്ത്രീ

അഹമ്മദാബാദ്-തന്റെ ശരീരത്തില്‍ പ്രേതബാധയുണ്ട് എന്ന കാരണം പറഞ്ഞ് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിന് വിലക്കേര്‍പ്പെടുത്തി എന്നാരോപിച്ച് ഭര്‍തൃപിതാവിനെതിരെ പാരാതി നല്‍കി സ്ത്രീ.  ഗാന്ധിനഗര്‍ സ്വദേശിയായ 43കാരിയാണ് ഭര്‍ത്തൃപിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. തന്റെ ദേഹത്ത് ആത്മാവ് കയറിയിട്ടുണ്ടെന്നും മകനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ആ ബാധ മകനെയും ബാധിക്കുമെന്നും പറഞ്ഞാണ് ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ ഭര്‍തൃപിതാവ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. ഇതിനെ എതിര്‍ത്തതോടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദ്ദിച്ചു എന്നും ഇവര്‍ ആരോപിയ്ക്കുന്നു. കഴിഞ്ഞ മാര്‍ച്ച് പത്ത് മുതല്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വീട്ടില്‍ നിന്നും പുറത്താക്കി. തന്നെ സ്വീകരിയ്ക്കില്ല എന്ന നിലപാടില്‍ ഭര്‍തൃ വീട്ടുകാര്‍ ഉറച്ചുനില്‍ക്കുന്നതിനാലാണ് പരാതി നല്‍കുന്നത് എന്നും സ്ത്രീ പറയുന്നു. സ്ത്രീയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Latest News