സോഷ്യല്‍ മീഡിയ ഉപയോഗിക്കില്ല; 18കാരന് ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി

ഭോപാല്‍- സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് പതിനെട്ടുകാരന് ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. രണ്ടു മാസം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന ജാമ്യവ്യവസ്ഥ മുന്നോട്ടുവെച്ച് അഗ്രികള്‍ച്ചറല്‍ സയന്‍സ് വിദ്യാര്‍ഥിയായ 18കാരനാണ് ജാമ്യവ്യവസ്ഥകളോടെ കോടതി ജാമ്യമനുവദിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 323, 294, 506, 327, 329 എന്നീ വകുപ്പുകളാണ് വിദ്യാര്‍ഥിക്കെതിരെ ചുമത്തിയിരുന്നത്. ജാമ്യാപേക്ഷ കേട്ട കോടതി രണ്ടു മാസം പ്രതി സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വ്യവസ്ഥ മുന്നോട്ടുവെക്കുകയായിരുന്നു.
'അപേക്ഷകന്‍ വാട്‌സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പ് മറ്റു സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍നിന്ന് സ്വയം പിന്‍വാങ്ങണം. വരുന്ന രണ്ടു മാസത്തേക്ക് ഒരു സാമൂഹിക മാധ്യമങ്ങളിലും അപേക്ഷകന്റെ സാന്നിധ്യമുണ്ടായിരിക്കരുത്.' കോടതി പറയുന്നു. കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം ജാമ്യം നല്‍കിയത് പിന്‍വലിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

Latest News