സൗദിയില്‍ കോവിഡ്- 1859 പേര്‍ക്ക് രോഗമുക്തി

റിയാദ്- സൗദി അറേബ്യയില്‍ 1859 പേര്‍ക്ക് കൂടി കോവിഡ് മുക്തിയുണ്ടായി. 38 പേര്‍ മരിച്ചു. 1567 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 33752 പേരാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 1892 പേരുടെ നില ഗുരുതരമാണ്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 285793 ആയും മരിച്ചവരുടെ എണ്ണം 3093 ആയും ഉയര്‍ന്നു. 248948 പേര്‍ക്കാണ് ഇത് വരെ രോഗമുക്തിയുണ്ടായത്.

Latest News