മൂന്നാറില്‍ മണ്ണിടിച്ചില്‍; അഞ്ച് മരണം, നിരവധി തൊഴിലാളികള്‍ മണ്ണിനടിയില്‍

മൂന്നാര്‍-രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് ലയങ്ങള്‍ മണ്ണിനടിയിലായി. പുലര്‍ച്ചെ മൂന്ന് മണിയോടെ ഉണ്ടായ ദുരന്തത്തില്‍ അഞ്ച് പേര്‍ മരിച്ചതായാണ് പ്രാഥിമക വിവരം. ഏഴുപേരെ രക്ഷപ്പെടുത്തി. നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ താമസിക്കുന്ന നാല് ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. സ്ഥലത്ത് എത്തിച്ചേരുക പ്രയാകരമാണെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങളില്ലെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും പറയുന്നു.

 

Latest News