കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി; ലീഗിനെതിരെ കോടിയേരി

തിരുവനന്തപുരം- കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി മുസ്്‌ലിം ലീഗ് അധഃപതിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റേയും മറ്റു യു.ഡി.എഫ് കക്ഷികളുടേയും നിലപാട് ചോദ്യം ചെയ്ത് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശം.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയുടെ പ്രസ്താവനയെ കുറിച്ച് ലീഗ് നേതൃത്വം കൈക്കൊണ്ടത് അഴകൊഴമ്പന്‍ നയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

യു.ഡി.എഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടര്‍ന്നാണ് തീരുമാനമെങ്കില്‍ സ്വന്തം അണികളില്‍നിന്നു പോലും ലീഗ് നേതൃത്വം ഒറ്റപ്പെടും. പകല്‍ പോലെ വ്യക്തമായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വഞ്ചനയോട് മസ്്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫിലെ കക്ഷികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ജനാധിപത്യ വിശ്വാസികള്‍ ഗൗരവത്തോടെ വീക്ഷിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.

 

Latest News