Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

കുമളി- കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 127.2 അടിയായി ഉയര്‍ന്നു. ഒരു ദിവസം കൊണ്ടാണ് നാലടി ജലം ഉയര്‍ന്നത്. അണക്കെട്ട് പരിസരത്ത് കൂടുതലായി മഴ ലഭിക്കുന്നതും നീരൊഴുക്ക് വര്‍ധിക്കുന്നതും കാരണം ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,349.1 അടിയാണ്. ഈ മാസം ഒന്നുമുതല്‍ വ്യാഴം വൈകിട്ട് ഏഴ് വരെയുള്ള കണക്ക് പ്രകാരം 12.81 അടി വെള്ളമാണ് ഉയര്‍ന്നത്. പരമാവധി സംഭരണശേഷിയുടെ 59.89 ശതമാനം വെള്ളമാണുള്ളത്.
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ക്ക് പുറമെ ജില്ലയിലെ മറ്റു ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലേക്കുള്ള വാഹന ഗതാഗതം രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെ നിരോധിച്ചിരിക്കയാണ്.

 

Latest News