Sorry, you need to enable JavaScript to visit this website.

കനത്ത മഴ തുടരുന്നു; മലപ്പുറത്ത് റെഡ് അലെര്‍ട്ട്, വടക്കന്‍ കേരളത്തില്‍ തീവ്രമഴ, അതീവജാഗ്രത

കൊച്ചി/കോഴിക്കോട്- സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുന്നു. വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നല്‍കി. മലപ്പുറം ജില്ലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും നിലവിലുണ്ട്. നദീതീരങ്ങളിലും തീരദേശ മേഖലയിലും മലയോര മേഖലയിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ഞായറാഴ്ച വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ അനന്തരഫലമാണ് കാലവര്‍ഷം കേരളത്തില്‍ ശക്തിപ്രാപിക്കാന്‍ കാരണം. കേരളാ തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചാലിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. നിലമ്പൂര്‍ നഗരസഭയും തൊട്ടടുത്ത പത്തോളം പഞ്ചായത്തുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിലമ്പൂരില്‍ ജനവാസകേന്ദ്രങ്ങളില്‍ വെള്ളം കയറി. വനമേഖലയില്‍ ഉരുള്‍പ്പൊട്ടലും ഉണ്ടായി. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മഴക്കെടുതികള്‍ രൂക്ഷമായി തുടരുകയാണ്. 

Latest News