Sorry, you need to enable JavaScript to visit this website.

കനത്ത മഴയില്‍ ദല്‍ഹി മുഖ്യമന്ത്രിയുടെ വീടിന്റെ മച്ച് അടര്‍ന്നു വീണു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയ്ക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനകത്ത് മച്ചിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. പല യോഗങ്ങളും ചേരുന്ന, മുഖ്യമന്ത്രി ഉപയോഗിക്കുന്ന മുറിയിലെ മച്ചാണ് അടര്‍ന്നു വീണത്. സംഭവ സമയത്ത് മുറിയില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മേല്‍ക്കൂര അറ്റകുറ്റപ്പണി നടക്കുന്നതിനിടെ തൊട്ടടുത്തുള്ള ശുചിമുറിയുടെ മേല്‍ക്കൂര തകര്‍ന്നു വീണതായും റിപോര്‍ട്ടുണ്ട്. ശുചിമുറിയുടെ ചുമരില്‍ വിള്ളലുകള്‍ ഉണ്ടാകുകയും കല്ലിളകുകയും ചെയ്തിരുന്നു. വീടിന്റെ സുരക്ഷയും ഇതുവരെ ഉണ്ടായ നാശനഷ്ടങ്ങളും പൊതുമരാമത്ത് വകുപ്പ് വിലയിരുത്തി വരികയാണ്. വൈകാതെ റിപോര്‍ട്ട് സമര്‍പ്പിക്കും. 

1942ല്‍ പണിതതാണ് മുഖ്യമന്ത്രി താമസിക്കുന്ന ഫ്‌ളാഗ് സ്റ്റാഫ് റോഡ്, സിവില്‍ ലൈന്‍സിലെ ഈ വീട്. 2015ല്‍ രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷമാണ് കെജ്‌രിവാള്‍ ഇവിടേക്കു താമസം മാറിയത്. 

Latest News