Sorry, you need to enable JavaScript to visit this website.

ജി സി മുര്‍മു പുതിയ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍

ന്യൂദല്‍ഹി- ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ച ജി സി മുര്‍മുവിനെ രാജ്യത്തിന്റെ പുതിയ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ആയി നിയമിച്ചു. നിലവിലെ സിഎജി കാലാവധി പൂര്‍ത്തിയാക്കി ശനിയാഴ്ച വിരമിക്കുന്നതോടെ മുര്‍മു ചുമതലയേല്‍ക്കും. സിഎജിയുടേത്  ഭരണഘടനാ പദവി ആയതിനാല്‍ ഒഴിച്ചിടാനാവില്ല. അതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ പകരക്കാരനെ തിരക്കിട്ട് കണ്ടെത്തി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥനാണ് ജി സി മുര്‍മു. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം ഉന്നത പദവിയില്‍ പ്രവര്‍ത്തിട്ടിച്ചുണ്ട്. മോഡി പ്രധാനമന്ത്രിയായ ശേഷം കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി. 2019 നവംബര്‍ 30 വിരമിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ മുര്‍മുവിനെ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണറായി നിയമിച്ചത്.
 

Latest News