കോവിഡ്:തിരുവനന്തപുരം സ്വദേശി ദമാമിൽ മരിച്ചു

ദമാം- തിരുവനന്തപുരം  നെടുമങ്ങാട് പാലോട് പെരിങ്ങമ്മല സ്വദേശിയുമായ  അബ്ദുൽഖാദർ (59) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. ഒരാഴ്ച മുമ്പ്  ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന്  ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന്  വൈകിട്ടോടെ ആരോഗ്യ നില വഷളായി. മുപ്പത്  വർഷത്തോളമായി അബ്‌ഖൈഖിൽ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ. മകൻ ഷാനവാസ് അബ്‌ഖൈഖിൽ ഡ്രൈവറാണ്. ഭാര്യ സൽമത്  ബീവി. മക്കൾ: ഷഫീന,സജീറ, ഷാനവാസ്.

 

Latest News