Sorry, you need to enable JavaScript to visit this website.

മത്സരയോട്ടം നടത്തിയ ഡ്രൈവർമാർ അറസ്റ്റിൽ

ജിദ്ദ - നഗരത്തിലെ എക്‌സ്പ്രസ്‌വേയിലൂടെ സഞ്ചരിക്കുന്നതിനിടെ പരസ്പരം മാർഗ തടസ്സം സൃഷ്ടിക്കുകയും മത്സരയോട്ടം നടത്തുകയും ചെയ്ത രണ്ടു ഡ്രൈവർമാരെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി സൃഷ്ടിക്കുന്ന നിലക്കും അപകടത്തിന് ഇടയാക്കും വിധവും തിരക്കേറിയ റോഡിൽ രണ്ടു പേർ പരസ്പരം മാർഗ തടസ്സം സൃഷ്ടിക്കുകയും മത്സരയോട്ടം നടത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തി നിയമ ലംഘകരെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരായ കേസ് ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ പരിശോധിച്ച് ശിക്ഷ പ്രഖ്യാപിക്കുന്ന ട്രാഫിക് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. 


മറ്റൊരു സംഭവത്തിൽ, റിയാദിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ച് കാറോടിക്കുകയും റെഡ് സിഗ്നൽ മറികടക്കുകയും ചെയ്ത ഡ്രൈവർക്കു വേണ്ടി ട്രാഫിക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും വിധം പട്ടാപ്പകൽ റെഡ് സിഗ്നൽ കട്ട് ചെയ്യുകയും മറ്റു കാറുകളെ വെട്ടിച്ച് മറികടക്കുകയും ചെയ്യുന്ന ഫോർഡ് ഇനത്തിൽ പെട്ട കാറിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമിത വേഗത്തിൽ മറ്റു കാറുകളെ വെട്ടിച്ച് മറികടക്കൽ 3000 റിയാൽ മുതൽ 6000 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്. റെഡ് സിഗ്നൽ കട്ട് ചെയ്യുന്നവർക്ക് 3000 റിയാൽ പിഴ ലഭിക്കും.
 

Tags

Latest News