Sorry, you need to enable JavaScript to visit this website.

കുടുംബത്തിന്റെ ആവശ്യങ്ങളിൽ  വീഴ്ച വരുത്തിയാൽ ശിക്ഷ

റിയാദ് - കുടുംബാംഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും അവരോടുള്ള ബാധ്യതകളും നിറവേറ്റുന്നതിൽ വീഴ്ചകൾ വരുത്തുന്നത് പീഡനമായി കണക്കാക്കുമെന്നും ഇത്തരം കുറ്റങ്ങളിലെ പ്രതികൾക്ക് ഒരു വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഏതെങ്കിലും രൂപത്തിലുള്ള ചൂഷണം, ശാരീരികമോ മാനസികമോ ലൈംഗികമോ ആയ മോശം പെരുമാറ്റം, ഭീഷണി എന്നിവയെല്ലാം പീഡനമായി കണക്കാക്കും. 


രക്ഷാകർതൃത്വം, ഉത്തരവാദിത്തം, കുടുംബ ബന്ധം, പരിചരണ ചുമതല എന്നിവയുടെ പേരിൽ പരിധികൾ ലംഘിച്ചുള്ള ചൂഷണങ്ങളും മോശം പെരുമാറ്റങ്ങളും പീഡനങ്ങളായാണ് കണക്കാക്കുക. ഏതെങ്കിലും വിധത്തിലുള്ള പീഡനം ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
 

Latest News