ചൈനീസ് കടന്നു കയറ്റം സമ്മതിക്കുന്ന രേഖ പ്രതിരോധ മന്ത്രാലയം വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി

ന്യൂദല്‍ഹി- ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ പലയിടത്തും ചൈനീസ് കടന്നുകയറ്റം കൂടിവരികയാണെന്നു സമ്മതിക്കുന്ന സര്‍ക്കാര്‍ രേഖ പ്രതിരോധ മന്ത്രാലയം വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. രണ്ടു ദിവസം മുമ്പാണ് ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. മേയ് അഞ്ചു മുതല്‍ കുങ്‌റാങ് നാല, ഗോഗ്ര, പാങോങ തടാകത്തിന്റെ വടക്കന്‍ കര എന്നിവിടങ്ങളില്‍ ചൈന അതിര്‍ത്തി ലംഘിച്ച് കടന്നു കയറിയെന്ന് ഈ രേഖയില്‍ മന്ത്രാലയം പറയുന്നുണ്ട്. സാഹചര്യങ്ങള്‍ വഷളാകാതിരിക്കാന്‍ ഇരു സേനകളും തമ്മില്‍ ആശയവിനിമയം നടത്തിയെന്നും രേഖ പറയുന്നു. ജൂണ്‍ ആറിന് കോര്‍പ്‌സ് കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ് മീറ്റിങ് ചേര്‍ന്നിരുന്നു. എങ്കിലും ജൂണ്‍ 15ന് ആക്രമണം നടന്നു ഇരുഭാഗത്തും ആള്‍നാശമുണ്ടായി എന്നും രേഖയിലുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് രേഖ വെബ്‌സൈറ്റില്‍ നിന്ന് കാണാതായത്. ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല. ചൈനയുടെ കടന്നു കയറ്റം നടന്നെന്നു സമ്മതിക്കുന്ന ആദ്യ ഔദ്യോഗിക രേഖയായിരുന്നു ഇത്.

edk3jgcg

രേഖ നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാമന്ത്രി എന്തുകൊണ്ടാണ് കളവ് പറയുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആരും നമ്മുടെ അതിര്‍ത്തി അതിക്രമിച്ചു കടക്കുകയോ പോസ്റ്റ് പിടിച്ചടക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂണില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനു ശേഷമാണ് ചൈനീസ് കടന്നു കയറ്റം സമ്മതിക്കുന്ന രേഖ പുറത്തു വന്നത്.
 

Latest News