Sorry, you need to enable JavaScript to visit this website.

ഷവോമി ഫോണുകളിലെ ബ്രൗസറിന് നിരോധം 

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾക്കെതിരായ നടപടി കേന്ദ്രസർക്കാർ ശക്തമാക്കി. ഷവോമി നിർമിച്ച സ്മാർട്ട്‌ഫോണുകളിൽ വാഗ്ദാനം ചെയ്യുന്ന ബ്രൗസർ നിരോധിച്ചു കൊണ്ടാണ് ചൈനക്കെതിരായ നീക്കത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കേന്ദ്രസർക്കാർ കടന്നത്.
'Mi Browser Pro – Video Download, Free Fast & Secure' നെതിരെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നടപടി. ഡിവൈസുകളുടെ പ്രകടനത്തെ മികച്ച രീതിയിൽ സ്വാധീനിക്കാൻ കഴിവുള്ള ബ്രൗസറിനാണ് നിരോധനം ഏർപ്പെടുത്തിയത്. തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിന് സർക്കാരുമായി ചർച്ച നടത്താൻ കമ്പനിയുടെ ഭാഗത്തു നിന്ന് നീക്കം നടക്കുന്നതായി വിപണി വിദഗ്ധർ സൂചിപ്പിക്കുന്നുണ്ട്. ബ്രൗസർ നിരോധിക്കാനുള്ള സർക്കാർ തീരുമാനം ഡിവൈസുകളുടെ പ്രടകടനത്തെ ബാധിക്കില്ലെന്നാണ് കമ്പനി പറയുന്നു.
ഉപയോക്താക്കൾക്ക് മറ്റെതെങ്കിലും ബ്രൗസർവഴി ഡൗൺലോഡ് ചെയ്യാനും കഴിയും. ഷവോമി ബ്രൗസറിനെതിരായ സർക്കാർ നടപടി ഇന്റർനെറ്റ് ആക്‌സസ് ചെയ്യുമ്പോൾ ആ ഉപകരണങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കി.


രാജ്യത്ത് 10 കോടിയിലധികം സ്മാർട്ട്‌ഫോണുകൾ വിറ്റഴിച്ച ഷവോമി മുൻനിര മൊബൈൽ ബ്രാൻഡാണ്.
ഇന്ത്യൻ നിയമപ്രകാരം ഡാറ്റ സ്വകാര്യതയും സുരക്ഷാ ക്രമീകരണങ്ങളും ഷവോമി പാലിച്ചു വരുന്നുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കി.

 

Latest News